ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഷെഹ്ലയുടെ മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് നിലപാടിലാണ്.
ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ചുമത്തിയ വകുപ്പുള്‍ ദുര്‍ബലമായേക്കുമെന്നാണ് വിലയിരുത്തല്‍. മരണകാരണം തെളിയിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാ തെളിവാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ക്ക് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു.
രണ്ടു തവണ ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ സമീപിച്ചെങ്കിലും പരാതി നല്‍കിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇന്‍ക്വസ്റ്റോ പോസ്റ്റ്മോര്‍ട്ടമോ വേണ്ടെന്ന് ആശുപത്രിയിലും പോലീസിലും രക്ഷിതാക്കള്‍ രേഖാമൂലം എഴുതി നല്കിയതിനാല് ഇനി രക്ഷിതാക്കളുടെ സമ്മതമില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ല. ഈ സാഹചര്യത്തില്‍ കേസ് ദുര്‍ബ്ബലമാകാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.