വയനാട്: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഈ സാഹചര്യത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ നിരാഹാര സമരത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍.
അവധി ദിവസം ആയിട്ട് പോലും രാവിലെ തന്നെ സഹപാഠിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കവാടത്തില്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കടുത്ത ശിക്ഷ എടുത്ത് സ്കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടാണ് തിങ്കളാഴ് മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിക്കുന്നത്.
അതേസമയം സ്കൂളില്‍ ഉണ്ടായിരുന്ന പുറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. സഹപാഠിയുടെ ജീവന് നഷ്ടമായതിന് അധ്യാപകരെ സസ്പെന്റ് ചെയ്തത് മാത്രം പോര മറിച്ച് കുറ്റക്കാരായ അധ്യാപകരെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
Discussion about this post