ക്രിക്കറ്റ് ബാറ്റ് തട്ടി കുട്ടി മരിച്ച സംഭവം; മരണ കാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പട്ടിക തലയില്‍ കൊണ്ടപ്പോള്‍ രക്തസ്രാവം ഉണ്ടായതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാവേലിക്കര: ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റ് തട്ടി മരിച്ച സംഭവത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥി മരിച്ചത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റതിനെ തുടര്‍ന്നാണ് മാവേലിക്കര ചുനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നവനീത് മരണപ്പെട്ടത്.

പട്ടിക തലയില്‍ കൊണ്ടപ്പോള്‍ രക്തസ്രാവം ഉണ്ടായതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.ഒടിഞ്ഞ ഡെസ്‌കിന്റെ ഭാഗവും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ച് കുട്ടികള്‍ കളിക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു.

ഇത്തിരി ദൂരം കൂടി മുന്നോട്ട് പോയ നവനീത് മുഖമിടിച്ച് താഴെ വീണു. നവനീത് ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും സ്‌കൂളില്‍ ഉണ്ടായിരുന്ന പിടിഎ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version