കൊല്ലം: വ്യാദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കെ ഭാഗീരഥി എന്ന മുത്തശ്ശി. പ്രായത്തിന്റെ അവശതകളെ വക വെയ്ക്കാതെ നൂറ്റിയഞ്ചിന്റെ നിറവില്‍ ഭാഗീരഥി മുത്തശ്ശി നാലാംതരം തുല്യതാ പരീക്ഷയെഴുതി. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന് പിള്ളയാണ് ചോദ്യപേപ്പര്‍ നല്കി പരീക്ഷയ്ക്ക് ഇരുത്തിയത്.
സാക്ഷരതാ മിഷന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ ഭാഗീരഥി അമ്മ. ഒന്‍മ്പതാം വയസിലാണ് ഭാഗീരഥി മുത്തശ്ശി പഠനം നിര്‍ത്തിയത്. പ്രായം ഇത്ര കഴിഞ്ഞതോടെ ഭാഗീരഥി മുത്തശ്ശിക്ക് അക്ഷരങ്ങള്‍ മറന്നു തുടങ്ങി. തുടര്‍ന്നാണ് സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിലൂടെയാണ് മുത്തശ്ശി വീണ്ടും അക്ഷരലോകത്തേക്ക് എത്തുന്നത്.
സാക്ഷതാ പ്രേരക് എസ്.എന്‍.ഷേര്‍ലിയുടെ പ്രോത്സാഹനം കൂടിയായതോടെ വീണ്ടും അക്ഷരലോകത്തേക്കിറങ്ങി. മകള്‍ തങ്കമണിയുടെ ശ്രദ്ധയും അമ്മയുടെ പഠനത്തിന് ഏറേ പ്രോത്സാഹനമായി. നാലു പെണ്മക്കളും രണ്ട് ആണ്മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.
Discussion about this post