പാലക്കാട്: താന്‍ നോവലെഴുത്ത് നിര്‍ത്തുകയാണെന്ന് സാഹിത്യകാരന് സി രാധാകൃഷ്ണന്. താന്‍ ഇപ്പോള്‍ എഴുതുന്ന എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും തന്നില്‍ നിന്ന് ഇല്ലാതാവുന്നുവെന്ന് തോന്നുന്നുവെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. നോവല്‍ എഴുതുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും എഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ വിടി വാസുദേവന്റെ ‘സഹശയനം’ എന്ന പുസ്തകം പ്രൊഫ. പിഎ വാസുദേവന്‍ നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡോ. പി മുരളി അധ്യക്ഷനായി.
Discussion about this post