വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. മന്ത്രി സി രവീന്ദ്രനാഥിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഷെഹ്‌ലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
കല്‍പറ്റയില്‍ വെച്ചാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. കല്‍പറ്റയില്‍ വച്ച് എംഎസ്എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകരുമാണ് മന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്.
സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും രവീന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പോലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.