തിരുവനന്തപുരം: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി കെകെ ഷൈലജ അഭിനന്ദനം അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, കാര്‍ഡിയോളജി, കാര്ഡിയോതൊറാസി, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് മന്ത്രി ഷൈലജ ടീച്ചര്‍ അഭിനന്ദിച്ചത്.
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളില്‍ 33 തസ്തികകളാണ് സൃഷ്ടിച്ചത്.
ഈ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കാര്‍ഡിയോ തൊറാസിക് വിഭാഗം ആരംഭിക്കുകയും ചെയ്തു. കാര്‍ഡിയോജി വിഭാഗത്തില്‍ പിജി കോഴ്സുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Discussion about this post