ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ സംഭവത്തില്‍ സ്‌കൂളിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ്. സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അതിദാരുണമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ സ്‌കൂളിന്‍ വീഴ്ച പറ്റിയതായി മന്ത്രി രവിന്ദ്രനാഥ് അറിയിച്ചു.
വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചതും കനത്ത വീഴ്ചയാണ് അധ്യാപകര്‍ വരുത്തിയതെന്നും അദേഹം ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ ചെരിപ്പിടാന്‍ പാടില്ലെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിട്ടില്ല. ഈ സ്‌കൂളില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവം സ്‌കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാഥമികമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
അതേസമയം പുതുക്കിപ്പണിയുന്നതിനായി ഈ സ്‌കൂളിന് നേരത്തെ തന്നെ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടായിട്ടുണ്ടെന്നും ക്ലാസ് മുറികളിലെ കുഴികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.