വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന് പാമ്പ് കടിയേറ്റ് മരണപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. ആ കുഞ്ഞിന്റെ ജീവന് എടുക്കാന്‍ കാരണക്കാരായ അധികൃതര്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച ഒരു പെണ്‍കുട്ടിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കൃത്യ സമയത്ത് ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് ഷെഹ്ല മരണപ്പെട്ടതെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു. അതില്‍ ശബ്ദം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് ഒരു കൊച്ചു മിടുക്കിയുടേതാണ്. അത് മറ്റാരുമല്ല, നിദാ ഫാത്തിമയാണ്.
നിദയുടെ സംസാരം നാമെല്ലാവരും കണ്ടതാണ്. ഇന്ന് അവളുടെ ഒരു സമരമുഖത്തെ ആവേശം പകരുന്ന ഒരു ചിത്രം കൂടിയാണ്. സര്‍വജന സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിദ ഫാത്തിമ. സഹപാഠിയുടെ വിയോഗത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിലും നിദ മുന്പില് തന്നെയുണ്ടായിരുന്നു. പോയ മാസം ബത്തേരി മൈസൂര്‍ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടില്‍ നിരവധി പേര് ഇതിനോടകം ആ ചിത്രം പ്രചരിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 6 ന് പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ ജോണ്സണ് പട്ടുവയല്‍ പകര്‍ത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്കൂളിലെ കുട്ടികള്‍ പങ്കെടുത്ത സമരത്തില്‍ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരില്‍ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫര്‍ ജോണ്സണ് പറയുന്നു.
Discussion about this post