തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ രോഷക്കുറിപ്പുമായി നടന്‍ നാദിര്‍ഷ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രോഷം പങ്കുവെച്ചത്. അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?? എന്ന് അദ്ദേഹം ചോദിക്കുന്നു.
ഒരുപാട് സങ്കടമുണ്ടെന്നും നാദിര്‍ഷ കുറിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും, വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും, മറക്കും. പക്ഷേ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂവെന്ന് നാദിര്‍ഷ രോഷത്തോടെ കുറിച്ചു.
ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷെഹ്‌ല ഷെറിന്‍ (10) കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിവാദം കനത്തതോടെ യുപി അധ്യാപകന്‍ ഷിജിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേ തുടര്‍ന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?? ഒരുപാട് സങ്കടം….
സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രക്ത്യഷ്യമാകും…മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം….