കൊച്ചി: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ.
അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ..- നാദിര്‍ഷ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷയുടെ വിമര്‍ശനം.
നാദിര്‍ഷയുടെ കുറിപ്പ്:
അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??
ഒരുപാട് സങ്കടം….
സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രക്ത്യഷ്യമാകും…മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം…….
Discussion about this post