ദേവസ്വം മന്ത്രിക്ക് നേരെ കാസര്‍കോട് ശരണം വിളിച്ച് പ്രതിഷേധം

സംഭവത്തെ തുടര്‍ന്ന് മന്ത്രിയുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച ബിജെപി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍കോട് പ്രതിഷേധം. ശരണം വിളിച്ചാണ് പ്രതിഷേധം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച ബിജെപി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.

കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്. ആറ് പേരെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Exit mobile version