ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം അത്യന്തം ദുഃഖകരം, ആ വേര്‍പാട് വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്; എകെ ബാലന്‍

യഥാസമയം ഉചിതമായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിട്ട സംഭവം അത്യന്തം ദുഃഖരമാണെന്ന് അദ്ദേഹം കുറിച്ചു.

യഥാസമയം ഉചിതമായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളില്‍ അത് ലഭ്യമാക്കാനുള്ള ബാധ്യത സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, പിടിഎ എന്നിവര്‍ക്കുണ്ട്. ഈ സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കുറിച്ചു.

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് വലിയൊരു ഓര്‍മ്മപ്പെടുത്തലാണ് കുഞ്ഞു ഷെഹ്‌ലയുടെ വേര്‍പാട് നമ്മുടെ മനസ്സുകളില്‍ അവശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെഹ്‌ലയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. യഥാസമയം ഉചിതമായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളില്‍ അത് ലഭ്യമാക്കാനുള്ള ബാധ്യത സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, പി ടി എ എന്നിവര്‍ക്കുണ്ട്. ഈ സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് വലിയൊരു ഓര്‍മപ്പെടുത്തലാണ് കുഞ്ഞു ഷെഹ്ലയുടെ വേര്‍പാട് നമ്മുടെ മനസ്സുകളില്‍ അവശേഷിപ്പിക്കുന്നത്. ഷെഹ്ലയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version