അറ്റകുറ്റപ്പണി; തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

തിങ്കളാഴ്ചയും, നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെയുമാണ് ട്രയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള ട്രാക്കിലാണ് പണി നടക്കുന്നത്. തിങ്കളാഴ്ചയും, നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെയുമാണ് ട്രയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ ഒരു മണിക്കൂര്‍ വൈകിയാവും പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരുമണിക്കൂറും, അമൃത അര മണിക്കൂറും, വേരാവല്‍ എക്‌സ്പ്രസ് 1.50 മണിക്കൂര്‍ വൈകിയാകും പുറപ്പെടുക.

കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി 15 മിനിറ്റ് വൈകും. ശ്രീഗംഗാനഗര് 1.50 മണിക്കൂറും, ഹൈദരാബാദ് സ്‌പെഷ്യല്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയായിരിക്കും ഓടുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളത്തേക്കുള്ള പാട്‌ന എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും, നാഗര്‍കോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകും.

Exit mobile version