കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ കത്ത്. ഏറെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണം എന്ന് കത്തില്‍ പറയുന്നു.
ബത്തേരിയിൽ പാമ്പുകടിയേറ്റു മരിച്ച ഷഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണം എന്ന് ആവശ്യപ്പെട്ട് ശ്രീ രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സ്കൂളിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ട തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും ഉറപ്പു നൽകി pic.twitter.com/imLDYEZfWO
— Rahul Gandhi – Wayanad (@RGWayanadOffice) November 21, 2019
സ്കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എംപി ഫണ്ടില്‍ നിന്നും നല്‍കുമെന്നും രാഹുല്‍ ഉറപ്പു നല്കി. ‘വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എംപി ഫണ്ടില്‍ നിന്നും നല്‍കും.’, രാഹുല്‍ കത്തില്‍ പറയുന്നു.
സ്കൂളിന്റെ വികസനത്തിന് സമയബന്ധിത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post