കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായഹസ്തവുമായി എംഎ യൂസഫലി: 20 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും

എടക്കര: ഉരുള്‍പൊട്ടല്‍ തകര്‍ത്ത കവളപ്പാറ മുത്തപ്പന്‍കുന്നിലെ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ജനപ്രതിനിധികള്‍ക്കൊപ്പമാണ് അദ്ദേഹം കവളപ്പാറ സന്ദര്‍ശിച്ചു.

ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹം 20 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ആറുലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുക. ഇതിനാവശ്യമായ 1.20 കോടി രൂപ റീബില്‍ഡ് നിലമ്പൂര്‍ ചെയര്‍മാന്‍ പിവി അബ്ദുല്‍ വഹാബ് എംപിക്ക് കൈമാറി. സര്‍ക്കാര്‍ കണ്ടെത്തുന്ന ഭൂമിയിലാണ് വീടുകള്‍ നിര്‍മിക്കുക.

ബുധനാഴ്ച രാവിലെ 11.20ന് ഹെലികോപ്റ്ററില്‍ ഭൂദാനം ഗവ. എല്‍പി സ്‌കൂള്‍ മൈതാനത്തിറങ്ങിയ യൂസഫലി കാര്‍ മാര്‍ഗമാണ് കവളപ്പാറയിലെത്തിയത്. നാട്ടുകാരും ദുരന്തബാധിതരും അദ്ദേഹത്തെ കാണാനെത്തിയിരുന്നു. നാട്ടുകാര്‍ നല്‍കിയ നിവേദനം അദ്ദേഹം സ്വീകരിച്ചു.

Exit mobile version