കണ്ണൂര്‍: പനിയെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ എസ്എന്‍ കോളേജിലെ അവസാന ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥിനി ആര്യ ശ്രീ ആണ് പനി ബാധിച്ച് മരിച്ചത്. രാവിലെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച സഹപാഠികള്‍ക്കൊപ്പം ആര്യശ്രീ ബംഗളുരു, ചിക്ക് മംഗലൂര് എന്നിവിടങ്ങളില്‍ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അതേസമയം, ആര്യ ശ്രീക്കൊപ്പം വിനോദയാത്ര പോയ 38 കുട്ടികളെയും നിരീക്ഷണത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ ആര്യ ശ്രീയുടെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
Discussion about this post