തിരുവനന്തപുരം: ഏതെങ്കിലും ഹെല്‍മറ്റ് വച്ച് പരിശോധനയില്‍ നിന്ന് രക്ഷപെടുന്ന രീതിക്ക് അവസാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ കത്ത് നല്കി.
ബൈക്ക് യാത്രക്കാര്‍ ബിഐഎസ് മുദ്രയുള്ള ഹെല്‍മറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പരിശോധിക്കണമെന്നും, പരിശോധന കര്‍ശനമാക്കണമെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു.
ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും, നാല് വയസ്സിനും മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി വിധിയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്ബന്ധിമാക്കിയുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത സെക്രട്ടറി ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും കത്തെഴുതിയത്.
Discussion about this post