കൊല്ലം: പാകമാകാത്ത തേങ്ങയ്ക്ക് നിറമടിച്ച് പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്ന കേന്ദ്രത്തില്‍ ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തി. പുനലൂരില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗുണനിലവാലമില്ലാത്ത തേങ്ങകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. 1500 തേങ്ങകളാണ് ഭക്ഷ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഗന്ധകം ഉപയോഗിച്ചാണ് പൊതിച്ച തേങ്ങകളുടെ നിറം മാറ്റുന്നത്. ആറുമാസക്കാലമായി രഹസ്യമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തിയത്.
ഇളം തേങ്ങയും കരിക്കുമടക്കം കൂട്ടിയിട്ട് ഗന്ധകം ഉപയോഗിച്ച് നിറംമാറ്റുകയാണ് രീതി. നിറം കണ്ട് ആളുകള്‍ തേങ്ങവാങ്ങുകയും ചെയ്യും. ഇത്തരം തേങ്ങ ശരീരത്തില്‍ ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നും ഭക്ഷ്യവകുപ്പറിയിച്ചു.
Discussion about this post