തിരുവനന്തപുരം: കഴിഞ്ഞ ദിവസം തന്റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.
എന്നാല്‍ സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.
നിര്‍ഭാഗ്യകരമെന്ന് സംഭവത്തില്‍ സ്പീക്കര്‍ പ്രതികരിച്ചു. തങ്ങളുമായി കൂടിയാലോചിക്കാതെയുള്ളതാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചുയ എന്നാല്‍ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം കാണിക്കണമെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു. ഇന്നലെ പ്രതിപക്ഷ അംഗങ്ങള്‍ ഡയസില്‍ കയറിയ ഉടന്‍ സ്പീക്കര്‍ ഇറങ്ങിപ്പോയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ഇദ്ദേഹം ചര്‍ച്ച നടത്തി. ഒരു സമവായത്തിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്.
Discussion about this post