തൃശ്ശൂര്‍: കളഞ്ഞുകിട്ടിയ തുക പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍. പെരുമുടിയൂര്‍ ഓറിയന്റല്‍ ഹൈസ്‌കൂളിലെ സൗരവ്, നിധിന്‍, സുജീഷ് എന്നീ വിദ്യാര്‍ഥികളാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. 6, 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് സുഹൃത്തുക്കളായ മൂവരും.
ആര്‍ജെ കിടിലം ഫിറോസാണ് കുട്ടികളുടെ സത്യസന്ധതയെ കുറിച്ച് പോസ്റ്റ് ചെയ്തത്. അവര്‍ മൂന്ന് മാണിക്യങ്ങള്‍ തന്നെ. അതെ സമൂഹത്തിന് മാതൃകയാവട്ടെ നമ്മുടെ നാട്ടിലെ ഈ ‘നന്മ കുഞ്ഞന്‍മാര്‍ ഫിറോസ് കുറിച്ചു.
”#നന്മയുള്ള #കുഞ്ഞൻമാർ
ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? എന്ന് ഞാൻ ചോദിച്ചപ്പോ ഒരുമിച്ചായിരുന്നു 3 പേരുടെയും ഉത്തരം ” അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോന്ന് ”
അതെ ആ ചിന്തയാണ് അവരിലെ നന്മ .
വഴി തെറ്റാവുന്നപ്രായം ,വേണമെങ്കിൽ രണ്ടു ദിവസം അവരുടെതായ രീതിയിൽ അടിച്ചു പൊളിക്കാം ,പക്ഷെ ,
രണ്ട് ദിവസം മുമ്പ് കൊടുമുണ്ട ഗൈറ്റിന് സമീപം ചീതപ്പുറം എന്ന സ്ഥലത്ത് നിന്ന് കളിക്കാൻ പോകുമ്പോൾ വഴിയിൽ നിന്ന് വീണ് കിട്ടിയതാണ് അവർക്ക് കുറച്ച് പണമടങ്ങിയ കവർ,
അവരിൽ ഒരാൾ പോലും വ്യത്യസ്തമായി ചിന്തിച്ചില്ല എന്നതാണ് ശ്രദ്ധാവഹം ,രണ്ട് ദിവസം നോക്കി അവകാശികൾ വരുന്നുണ്ടോ എന്ന് ,കാണാഞ്ഞപ്പോ ഒരാളുടെ രക്ഷിതാവായ എന്റെ ഒരു സുഹൃത്തിനോട് വിവരം പറയുകയും അവൻ അവരേയും കൂട്ടി സീറ്റേഷനിലേക്ക് വരികയും ഇവിടെ ഏല്പിക്കുകയും ചെയ്തു ,ആ സമയം ഞാൻ അവരോട് ചോദിച്ചതിനുള്ള ഉത്തരമാണ് ഞാനാദ്യം പറഞ്ഞത്.
പണത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ വരെ മടിയില്ലാത്ത കാലമാണ് ,അതിനിടയിൽ പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6 ,8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ സൗരവും ,നിധിനും, സുജീഷും ശരിക്കും 3 മാണിക്യങ്ങൾ തന്നെ. അതെ അവർ സമൂഹത്തിന് മാതൃകയാവട്ടെ നമ്മുടെ ,നാട്ടിലെ ഈ “നന്മ കുഞ്ഞൻമാർ “!!
പണം നഷ്ടപ്പെട്ടവർ കൃത്യമായ തെളിവും വിവരങ്ങളുമായി സ്‌റ്റേഷനിൽ വന്നാൽ ബോധ്യമായശേഷം പൈസ തിരികെ നൽകുന്നതാണ്.
കടപ്പാട് പട്ടാമ്പി police babu sir”
Discussion about this post