തിരുവനന്തപുരം: 200 പരം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ‘ഗദ്ദിക’ എന്ന പേരില്‍ വില്‍ക്കാന്‍ കഴിയുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി എകെ ബാലന്‍. അട്ടപ്പാടിയിലെ ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്നതും കൃഷി ചെയ്തുണ്ടാക്കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാള്‍ നിയമസഭാ സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ട മലനിരകളിലെ ഉല്‍പ്പന്നങ്ങള്‍ ‘ഹില്‍വാല്യൂ’ എന്ന ബ്രാന്‍ഡിലാണ് വിപണിയിലെത്തിക്കുന്നത്. കുടുംബശ്രീയാണ് ഇതിന്റെ ഏകോപനം നിര്‍വഹിക്കുന്നത്. തേന്‍, കാപ്പി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അച്ചാറുകള്‍, ഞവര, ഏലാം, ഗ്രാമ്പൂ, കുടമ്പുളി, കൂര്‍ക്ക, ചാമ, തിന, വരക് , കമ്പു, അമര, തുവര, വാളന്‍പുളി, കുരുമുളക്, കുന്തിരിക്കം,എള്ള്, കറുവപ്പട്ട എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച പാക്കിങ്ങോടെ എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലൂടെ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഇരുന്നൂറില്‍ പരം ഉത്പന്നങ്ങള്‍ ഇങ്ങനെ ആമസോണ്‍ വഴി ‘ഗദ്ദിക’ എന്ന പേരില്‍ വില്‍ക്കാന്‍ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അട്ടപ്പാടിയിലെ ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്നതും കൃഷി ചെയ്തുണ്ടാക്കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാള്‍ നിയമസഭാ സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണനോടൊപ്പം പങ്കെടുത്തു.
പശ്ചിമഘട്ട മലനിരകളിലെ ഉല്‍പ്പന്നങ്ങള്‍ ‘ഹില്‍വാല്യൂ’ എന്ന ബ്രാന്‍ഡിലാണ് വിപണിയിലെത്തിക്കുന്നത്. കുടുംബശ്രീയാണ് ഇതിന്റെ ഏകോപനം നിര്‍വഹിക്കുന്നത്. തേന്‍, കാപ്പി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അച്ചാറുകള്‍, ഞവര, ഏലാം, ഗ്രാമ്പൂ, കുടമ്പുളി, കൂര്‍ക്ക, ചാമ, തിന, വരക് , കമ്പു, അമര, തുവര, വാളന്‍പുളി, കുരുമുളക്, കുന്തിരിക്കം,എള്ള്, കറുവപ്പട്ട എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച പാക്കിങ്ങോടെ എത്തിച്ചിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലൂടെ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഇരുന്നൂറില്‍ പരം ഉത്പന്നങ്ങള്‍ ഇങ്ങനെ ആമസോണ്‍ വഴി ‘ഗദ്ദിക’ എന്ന പേരില്‍ വില്‍ക്കാന്‍ കഴിയുന്നത് അഭിമാനകരമായ നേട്ടമാണ്.
കേരളത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നങ്ങളും വന വിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി. ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതുവഴി സാധിക്കും. ആമസോണിന്റെ വെബ്സൈറ്റിലോ ആപിലോ കയറി ഗദ്ദിക എന്ന് ടൈപ്പ് ചെയ്താല്‍ ഈ ഉത്പന്നങ്ങളുടെ ലിസ്റ്റ് വരും. ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക്, തേന്‍, വിവിധ അച്ചാറുകള്‍, മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍, ചിരട്ട പുട്ടു മേക്കര്‍,മുളയില്‍ തീര്‍ത്ത മഗ്ഗും ജഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുള കൊണ്ടുള്ള വിശറി, തേങ്ങാ കൊണ്ടുണ്ടാക്കിയ കൂജ, പഴ്‌സ്, ബാഗ്, പാളത്തൊപ്പി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കാനുള്ള സഹായമായി മാറും. എല്ലാവരും ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post