കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റിന് സമീപമുള്ള പ്രദേശങ്ങളില്‍ നഗരസഭ സര്‍വേ ആരംഭിച്ചു. പൊളിച്ചു നീക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് സര്‍വേ നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ ഫ്‌ളാറ്റിന്റെ അമ്പത് മീറ്റര്‍ പരിധിയിലാണ് നഗരസഭ സര്‍വേ നടത്തുന്നത്. സമീപത്തുള്ള വീടുകളില്‍ എത്തിയ സംഘം താമസക്കാരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും നഗരസഭാ കൈക്കൊള്ളും.
രണ്ടാം ഘട്ടത്തില്‍ ഫ്‌ളാറ്റുകളുടെ സമീപമുള്ള കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍, ജലസ്രോതസുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുനിസിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.
Discussion about this post