കോട്ടയം: മോഷണം തടയാന്‍ സ്ഥാപിച്ച ക്യാമറയുമായി കള്ളന് മുങ്ങി. കോട്ടയം ജില്ലയിലെ പൊത്തന്‍പുറം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിക്കടുത്താണ് സംഭവം. പള്ളിക്കടുത്തുള്ള ബ്ലോസം വാലി സ്കൂള്‍ ഒാഫ് എയ്ഞ്ചല്‍സില്‍ സ്ഥാപിച്ച ക്യാമറയാണ് കള്ളന് അടിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ സ്കൂളില്‍ മോഷണം നടന്നിരുന്നു. സ്കൂളിന്റെ ഗേറ്റും പൂട്ടുകളും തകര്‍ത്തായിരുന്നു അകത്ത് കടന്ന മോഷ്ടാവ് പണവും ലാപ്ടോപ്പും കവര്‍ന്നിരുന്നു. തുടര്‍ന്ന് ഇത് തടയാന്‍ അധികൃതര്‍ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. നാലു ക്യാമറകളാണ് സ്കൂളില്‍ സ്ഥാപിച്ചിരുന്നത്. മോഷണം നടത്താനെത്തിയ കള്ളന് രണ്ട് ക്യാമറകള്‍ മുകളിലേക്ക് തിരിച്ച് വച്ച ശേഷം മൂന്നാമത്തെ ക്യാമറയുമായി കടന്നുകളയുകയായിരുന്നു.
മുന്‍പുണ്ടായ മോഷണക്കേസില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും സ്കൂളില്‍ മോഷണം നടന്നത്. അതേസമയം സ്കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന നാലാമത്തെ ക്യാമറയില്‍ മുഖം മൂടി ധരിച്ചെത്തിയ ഒരു കള്ളന്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉള്‍പ്പെടുത്തി സ്കൂള്‍ അധികൃതര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ക്ഷ അതിന് സാധിച്ചിരുന്നില്ല.
Discussion about this post