തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചു. ദീഘദൂര സര്‍വ്വീസ് നടത്തുന്ന 34 ഓളം ട്രെയിനുകള്‍ക്കാണ് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ഈ മാസം 27 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് കാഞ്ഞങ്ങാട് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റെയില്‍വെ തീരുമാനം.
അറുപതാമത് സ്കൂള്‍ കലോത്സവം ഇത്തവണ കാസര്‍കോഡ് ജില്ലയില്‍ വച്ചാണ് നടക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെയാണ് കലോത്സവം നടക്കുന്നത്.
Discussion about this post