തൃശ്ശൂര്‍: പക്ഷി നിരീക്ഷകരെയും ഫോട്ടോഗ്രാഫര്‍മാരെയും ക്ഷണിച്ച് പുള്ളിലെ കോള്‍ പാടങ്ങള്‍. തൃശ്ശൂരില്‍ നിന്ന് വാടാനപ്പള്ളി റൂട്ടില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ചാല്‍ പുള്ള് എന്ന അതിമനോഹരമായ പാടത്ത് എത്തിച്ചേരാം. സംസ്ഥാനത്ത് തന്നെ കോള്‍പ്പാടങ്ങള്‍ ഉള്ള ഏക ജില്ല കൂടിയാണ് തൃശ്ശൂര്‍.
ദിനവും നിരവധി പേരാണ് പുള്ളിലെ കോള്‍പാടങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നത്. വര്‍ഷത്തില്‍ ഏഴ് മാസവും വെള്ളത്തില്‍ മൂങ്ങിക്കിടക്കുന്ന പാടങ്ങളാണ് പുള്ളിലേത്. കേരളത്തില്‍ കിട്ടുന്ന അരിയുടെ 40 ശതമാനവും കൃഷി ചെയ്യുന്നത് പുള്ളിലെ ഈ കോള്‍പാടങ്ങളിലാണ്.
പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവരാണ് പുള്ളില്‍ എത്തുന്നവരില്‍ അധികവും. ഓരോ സീസണിലും നിരവധി ദേശാടനക്കിളികളാണ് പുള്ളിലെ കോള്‍പ്പാടങ്ങളില്‍ എത്തിച്ചേരാറുള്ളത്. അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകരുടെ ഒരു ഇഷ്ട സ്ഥലം കൂടിയാണ് പുള്ള്.
Discussion about this post