കോഴിക്കോട്: കീഴരിയൂര്‍ കാരടി പറമ്പത്ത് അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍മ്പേ അത്മഹത്യയെന്ന് സ്ഥാപിക്കാന്‍ പോലീസ് വ്യഗ്രത കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന് ആരോപിച്ചു.
നിജിനയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സമഗ്ര അന്വേഷണ നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം യുവതിയുടെയും കുഞ്ഞിന്റെയും, പോസ്റ്റുമോര്‍ട്ട സമയത്തോ ശവ സംസ്കാര ചടങ്ങിലോ ഭര്ത്യഗൃവീട്ടുകാര് പങ്കെടുത്തിരുന്നില്ല. ഇതും ദുരൂഹതക്ക് വഴിവെക്കുന്നു. മരണം നടന്ന് ഇത്ര ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ പരാജയമാണെന്നും സജീവന് പറഞ്ഞു. നിജിനയുടെ കിഴരിയൂരിലെ വിട്ടില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ചാത്തമംഗലം വെള്ളന്നൂരിലെ ഭര്‍തൃവീടായ കൊല്ലറമ്പത്ത് രഖിലേഷിന്റെ വീട്ടിലെ കിണറ്റില്‍ ചൊവ്വാഴ്ചയാണ് നിജിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളന്നൂര്‍ വിരുപ്പില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് രഖിലേഷ്.
Discussion about this post