തിരുവനന്തപുരം: ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ച വരെ ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ദമായിരിക്കും. ആയതിനാല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മി വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post