ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും അരാജകവാദികളുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. അവര്‍ യഥാര്‍ത്ഥ ഭക്തരല്ല. ശബരിമല ക്ഷേത്രത്തില്‍ പോയി എന്ന് തെളിയിക്കുകയാണ് അവരുടെ ഉദ്ദേശമെന്നും വി മുരളീധരന് പറഞ്ഞു.
വിശ്വാസികള്‍ എന്ന വ്യാജേന ക്ഷേത്രത്തില്‍ പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും അരാജകവാദികളുമാണ്. അവര്‍ യഥാര്‍ത്ഥ ഭക്തരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശബരിമല ക്ഷേത്രത്തില്‍ പോയി എന്ന് തെളിയിക്കുകയാണ് അവരുടെ ഉദ്ദേശം. അവര്‍ യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കണമെന്നും മുരളീധരന് പറഞ്ഞു. -വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുരളീധരന് ഇക്കാര്യം പറഞ്ഞത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. എങ്കിലും ശബരിമലയുടെ പാരമ്പര്യം അതേപോലെ തന്നെ കാത്തുസൂക്ഷിക്കണമെന്ന വികാരമാണ് എല്ലായിടത്തും നിലനില്‍ക്കുന്നതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post