കോഴിക്കോട്: കോഴിക്കോട് നിന്നും മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പം ഉണ്ടായിരുന്നെന്ന് പോലീസ് അവകാശപ്പെടുന്ന മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് വിവരം. പോലീസ് തന്നെയാണ് മൂന്നാമനെ തിരിച്ചറിഞ്ഞതായി അറിയിച്ചത്. ഇരുവർക്കുമൊപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നാണ് പോലീസ് പറയുന്നത്.
അലനേയും താഹയേയും പിടികൂടിയതിനിടെ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി. അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഈ സന്ദർഭത്തിൽ പോലീസ് ഉസ്മാന്റെ കൂടുതൽ വിവരങ്ങൾ നൽകിയേക്കുമെന്നാണ് സൂചന.
മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നാണ് പോലീസ് പറയുന്നത്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞതെന്നാണ് വിവരം.
Discussion about this post