രുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡലും 100 മീറ്ററില്‍ വെള്ളി മെഡലും നേടി കേരളത്തിന്റെ അഭിമാനമായി മാറിയ എംകെ വിഷ്ണുവിന് കൂടുതല്‍ മികച്ച പരിശീലനം നല്‍കുമെന്ന് മന്ത്രി എകെ ബാലന്.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡല്‍ സ്പോര്‍ട്സ് റസിഡന്‍ഷ്യല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് വിഷ്ണും കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കൂടുതല്‍ മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും ലഭിച്ചാല്‍ ഇന്നത്തേതിലും മെച്ചപ്പെട്ട സമയത്തോടെ തിളങ്ങുന്ന വിജയങ്ങള്‍ നേടാന്‍ വിഷ്ണുവിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ വിഷ്ണുവിനെ അനുമോദിച്ചും മന്ത്രി പോസ്റ്റിട്ടിരുന്നു.
‘വിഷ്ണുവിന് കൂടുതൽ മികച്ച
പരിശീലനം നൽകും
സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ സ്വർണമെഡലും 100 മീറ്ററിൽ വെള്ളി മെഡലും നേടിയ എം. കെ. വിഷ്ണു
കേരളത്തിന്റെ അഭിമാനമാണ്. വിഷ്ണു പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കായിക രംഗത്തെ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. കൂടുതൽ മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും ലഭിച്ചാൽ ഇന്നത്തേതിലും മെച്ചപ്പെട്ട സമയത്തോടെ തിളങ്ങുന്ന വിജയങ്ങൾ നേടാൻ വിഷ്ണുവിന് കഴിയുമെന്നാണ് പ്രതീക്ഷ.
വിഷ്ണുവിന് ഏറ്റവും മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും സർക്കാർ നൽകും. വിഷ്ണു വയനാട് മുണ്ടക്കൊല്ലി സ്വദേശിയാണ്. വിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽ പെട്ടു. വിഷ്ണുവിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡൽ സ്പോർട്സ് റസിഡൻഷ്യൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു. വിഷ്ണുവിന്റെ ഇരട്ട വിജയം ആവേശം പകരുന്നതാണ്. വിഷ്ണുവിന്റെ വിജയപഥത്തിൽ എല്ലാ പിന്തുണയും സഹായങ്ങളുമായി പട്ടികജാതി-പട്ടികവർഗ – പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. വിഷ്ണുവിന് ആശംസകൾ നേരുന്നു’.
Discussion about this post