തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ ട്രെയിന്‍ ഇടിച്ച് 10 പോത്തുകള്‍ ചത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ആണ് പോത്തുകള്‍ക്കു മേല്‍ ഇടിച്ചത്.
ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിന്‍ ഇടിച്ചത്. ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. പിന്നീട് പോത്തുകളെ ട്രാക്കില്‍ നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്ത ശേഷം ഗതാഗതം പുനരാരംഭിച്ചു.
10 മിനിറ്റിനു ശേഷമാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം താറുമാറായി.
Discussion about this post