സന്നിധാനം: പുല്ലുമേട് വഴി തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തുന്നവര്‍ തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇത് മുന്‍നിര്‍ത്തിയാണ് പോലീസ് നടപടിയെന്നാണ് സൂചന. പ്രതിഷേധക്കാര്‍ നേരത്തെ വന്നത് ഈ വഴിയിലൂടെയാണെന്ന വസ്തുത നിലവിലുണ്ട്.
ഇതിനിടെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ ലംഘിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കള്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ പമ്പയിലെത്തിയിരുന്നു. കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കുവേണ്ടിയാണ് യുഡിഎഫ് നിലപാട്. ആരാധനസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. നാമജപം തെറ്റെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ശബരിമലയിലേക്ക് പുറപ്പെടും മുമ്പ് ചോദിച്ചു.
അതേസമയം ബിജെപി എംപിമാരായ വി മുരളീധരന്, നളീന്‍കുമാര്‍ കട്ടീല്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ന് ശബരിമലസന്ദര്ശനത്തിന് എത്തുന്നുണ്ട്.
Discussion about this post