ന്യൂഡൽഹി: യുഎപിഎ ചുമത്തി കോഴിക്കോട് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നൽകി. പോലീസ് ആണ് വിദ്യാർത്ഥികൾക്ക് എതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുഎപിഎ കരിനിയമമാണെന്നത് പാർട്ടി നയമാണ്. ആ നിലപാടിൽ മാറ്റമില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസിന്റെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശത്തിൽ സർക്കാർ ഇടപെടില്ല. വിഷയങ്ങൾ പരിശോധിച്ച ശേഷം നിയമപരമായി സർക്കാരിന് ഇടപെടാൻ കഴിയുന്ന ഘട്ടത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പിബി യോഗത്തെ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിബി യോഗത്തിൽ പങ്കെടുക്കുന്നില്ല. ആ സാഹചര്യത്തിലാണ് പിണറായി പിബിയിൽ വിശദീകരണം നൽകിയത്.
Discussion about this post