പാലക്കാട്: വാളയാര്‍ കേസിലെ പോലീസ് അന്വേഷത്തിനെ വിമര്‍ശിച്ച് പട്ടിക ജാതി വികസന വകുപ്പ് മന്ത്രി എകെ ബാലന്. വാളയാറില്‍ പീഡനത്തിന് ഇരയായി പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് നടത്തിയത് വൃത്തികേട്ട അന്വേഷണമാണെന്ന് മന്ത്രി പറഞ്ഞു.
പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത് . അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുതെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ വിഷയത്തില്‍ ശക്തമായ നടപടി സര്‍ക്കാര്‍ എടുക്കും, വരും ദിവസങ്ങളില്‍ അത് കാണുമെന്നും നിയമ മന്ത്രി കൂടിയായ എകെ ബാലന് പറഞ്ഞു.
Discussion about this post