ന്യൂഡല്‍ഹി: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴികാട്ടിയായി ബുള്ളറ്റ് യാത്രക്കാര്‍. യുവാക്കളുടെ അവസരോചിത ഇടപെടലാണ് ആംബുലന്‍സിലെ രോഗിയുടെ ജീവന് രക്ഷിച്ചത്.
ട്രാഫിക് ബ്ലോക്കില്‍ ആംബുലന്‍സ് കുടുങ്ങിയപ്പോള്‍ ബുള്ളറ്റില്‍ പോകുകയായിരുന്ന യുവാക്കള്‍ മുന്നില്‍ പോയി വഴിയൊരുക്കി കൊടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ നിരവധി പേരാണ്
അഭിനന്ദിക്കുന്നത്.
എമര്‍ജന്‍സി ലൈറ്റിട്ട് സൈറണ്‍ മുഴക്കിവരുന്ന അവശ്യസര്‍വീസ് വാഹനങ്ങളായ ഫയര്‍ എന്ജിന്, ആംബുലന്‍സ്. പൊലീസ് വാഹനങ്ങള്‍ എന്നിവ ഏതു ദിശയില്‍ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം.
കൂടാതെ, ആംബുലന്‍സിന് വഴിയൊരുക്കാത്തത് ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ.
Discussion about this post