തിരുവനന്തപുരം: 63ാം സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ വിജയികളാവുന്ന സ്കൂളുകള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ്.
ഒന്നാമതെത്തുന്ന സ്കൂളിന് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി ഇപി ജയരാജന് അറിയിച്ചു.