കൊച്ചി: യുവതി പ്രവേശന വിധിക്ക് സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ശബരിമല കയറാന്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് എത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
തൃപ്തി ദേശായിയെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികള്‍ വന്നാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ നവംബര്‍ 17ന് എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തീരുമാനം മാറ്റുകയായിരുന്നു. ഈ മാസം 20ന് ശേഷം എത്തുമെന്നാണ് ഇപ്പോള്‍ തൃപ്തി അറിയിച്ചിരിക്കുന്നത്.
2018ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ ശബരിമല സന്ദര്‍ശിക്കുന്നതെന്നും തന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞിരുന്നു.