തിരുവനന്തപുരം: ചികിത്സാസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്റെ ഓഫീസിലേക്ക് അപേക്ഷിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിച്ചത്. 2017 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തിലാണ് അപേക്ഷ സ്വീകരിച്ചുപോരുന്നതെന്നും മന്ത്രി പറഞ്ഞു.
ധനസഹായം ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ചില അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് മന്ത്രി കുറിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ ഈ സേവനം തികച്ചും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റൗട്ടും സ്കാന്‍ ചെയ്ത അനുബന്ധരേഖകളും (ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, രോഗിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി, അപേക്ഷ സമര്‍പ്പിക്കുന്നത് രോഗി അല്ല എങ്കില്‍ രോഗിയും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ) അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ചികിത്സാസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്റെ ഓഫീസിലേക്ക് അപേക്ഷിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ഓര്‍മിപ്പിക്കുകയാണ്. 2017 സെപ്തംബര്‍ മുതല്‍ ഇത്തരത്തിലാണ് അപേക്ഷ സ്വീകരിച്ചുപോരുന്നത്. ധനസഹായം ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കിയിരിക്കുന്നത്. ഇപ്പോഴും ചില അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഓര്‍മപ്പെടുത്തുന്നത്.
അക്ഷയ കേന്ദ്രങ്ങളില്‍ ഈ സേവനം തികച്ചും സൗജന്യമാണ്. www.tgrantz.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റൗട്ടും സ്കാന്‍ ചെയ്ത അനുബന്ധരേഖകളും (ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, രോഗിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി, അപേക്ഷ സമര്‍പ്പിക്കുന്നത് രോഗി അല്ല എങ്കില്‍ രോഗിയും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ) അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി. ഇക്കാര്യം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിന് സഹായിക്കുമല്ലോ
Discussion about this post