പമ്പ: മണ്ഡല കാലം തുടങ്ങിയിട്ടും പമ്പയില്‍ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇനിയും തുടങ്ങിയിട്ടില്ല.
ഇതോടെ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യ സംസ്കരണത്തിലെ വീഴ്ചകള്‍ മനസ്സിലായത്. സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നത് ചെന്നെത്തുന്നത് പമ്പാ നദിയിലേക്കാണ്.
സെപ്റ്റിക് ടാങ്കുകള്‍ നിറയുമ്പോള്‍ ഞുണുങ്ങാറിന് സമീപമുള്ള മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പമ്പ് ചെയ്ത് നീക്കുകയാണ് പതിവ്. പമ്പിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. പമ്പിംഗ് നടത്താന്‍ വേണ്ട ഇലക്ട്രിക് പാനല്‍ ബോര്‍ഡ് സ്ഥാപിക്കാത്തത് കാരണം.
മനുഷ്യ വിസര്‍ജ്യം ഖര, ദ്രാവക രൂപത്തില്‍ വേര്‍തിരിക്കുന്ന ഉപകരണമാണ് പാരലല്‍ പ്ലേറ്റ് സെപ്പറേറ്റര്‍. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്ന ഇന്‍സിനറേറ്ററും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ബര്‍ണര്‍ തകരാറിലായതാണ് കാരണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ്. എന്‍ജിനീയര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മണ്ഡലകാലം തുടങ്ങിയിട്ടും മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായില്ല എന്നത് ദേവസ്വം ബോര്‍ഡിനുണ്ടായ വലിയ വീഴ്ചയാണ്.
Discussion about this post