തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്. സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് അഭിപ്രായപ്പെട്ടു.
അതെസമയം, ശബരിമല വിധിയില്‍ വ്യക്തത വരാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.
സുപ്രീംകോടതി വിധിയില്‍ വ്യക്തത വാരാത്ത സാഹചര്യത്തില്‍ മലകയറാന്‍ യുവതികള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് നിയമ മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post