എരിവുള്ള പച്ചമുളകും ഉള്ളിയും തൈരും ഇട്ട തലേദിവസത്തെ പഴങ്കഞ്ഞി ഒരു ചട്ടിയില്‍, അതില്‍ കപ്പപ്പുഴുക്കും മോരും തൊട്ടുകൂട്ടാനായി ഒരു പ്ലേറ്റില്‍ മാങ്ങാ അച്ചാറും, പയറ് തോരനും, ഒണക്ക മീന്‍ പൊടിച്ച ചമ്മന്തിയും, കാളനും, പിന്നെ കുടംപുളി ഇട്ട് വറ്റിച്ച തലേദിവസത്തെ മീന്‍കറിയും………. കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്ന ഈ അടിപൊളി നാടന്‍ വിഭവം കഴിക്കണമെങ്കില്‍ നേരെ തൃശ്ശൂരിലെ രഞ്ജിത്തിന്റെ കടയിലേക്ക് വന്നാല്‍ മതി.
തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ അയന്തോളിലേക്ക് പോകുന്ന വഴിയില്‍ റോഡിലരികിലായാണ് രഞ്ജിത്തിന്റെ പഴങ്കഞ്ഞിക്കട. രഞ്ജിത്തും ഭാര്യയും കൂടി നടത്തുന്ന ഈ കടയില്‍ സ്പെഷ്യല്‍ പഴങ്കഞ്ഞിക്ക് പുറമെ പലഹാരങ്ങളും, ഊണും, ബീഫും തുടങ്ങി മറ്റ് വിഭവങ്ങളും ലഭിക്കും. വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ നേരെ രഞ്ജിത്തിന്റെ കടയിലേക്ക് വിട്ടോ…
Discussion about this post