തിരുവനന്തപുരം: ചിത്ര, ശില്‍പ കലാ രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ്മ പുരസ്‌കാരം സമ്മാനിച്ചു. 2016ലെ പുരസ്‌കാരം പ്രശസ്ത ശില്‍പി അനിലാ ജേക്കബിനും 2017 ലെ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ പി ഗോപിനാഥിനുമാണ് പുരസ്‌കാരം സമ്മാനിച്ചത്. ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘യക്ഷിയാനം ‘ എന്ന പുസ്തകം ഒവി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടിആര്‍ അജയന് നല്‍കി പ്രകാശനം ചെയ്തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ചിത്ര, ശില്‍പ കലാ രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരം ഇന്ന് തൈക്കാട് പി. ഡബ്ലിയു. ഡി റസ്റ്റ് ഹൗസില്‍ വച്ച് സമ്മാനിച്ചു. 2016ലെ പുരസ്‌കാരം പ്രശസ്ത ശില്‍പി ശ്രീമതി. അനിലാ ജേക്കബിനും 2017 ലെ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ ശ്രീ. പി. ഗോപിനാഥിനുമാണ് സമ്മാനിച്ചത്.
ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘യക്ഷിയാനം ‘ എന്ന പുസ്തകം ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആര്‍. അജയന് നല്‍കി പ്രകാശനം ചെയ്തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ ശ്രീ. നേമം പുഷ്പരാജ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ശ്രീ. സദാശിവന്‍ നായര്‍ സ്വാഗതവും കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീ. പൊന്ന്യം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.