ഇടുക്കി: പെണ്‍മക്കളെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ കുടുക്കി ദേവിക്കുളം പോലീസ്. കണ്ണന്‍ദേവന്‍ കബനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ മാനില ഡിവിഷനില്‍ താമസിക്കുന്ന ബാസ്റ്റിന്റെ മകന്‍ ആനന്ദ് ആണ് സ്വന്തം മക്കളെ ഉപേക്ഷിച്ച് നാട് വിട്ടത്. നാല് മാസം മുന്‍പാണ് ആനന്ദ് നാടുവിട്ടത്.
ശേഷം തമിഴ്‌നാട് ഗൂഡലൂരില്‍ മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം തുടങ്ങുകയായിരുന്നു. സംഭവത്തില്‍ ആനന്ദിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദിനെ പോലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ തുറങ്കിലടയ്ക്കുകയും ചെയ്തു. എസ്റ്റേറ്റില്‍ താമസിക്കവെ അയല്‍വാസിയുടെ കൈ തല്ലിയൊടിച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു.
സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും കണ്ടീഷന്‍ ബെയിലില്‍ ഇരിക്കവെയാണ് ആനന്ദ് തമിഴ്‌നാട്ടിലേക്ക് കടന്നത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജെജെ ആക്ട് ചുമത്തിയത്. മക്കളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കള്‍ക്ക് ഇത് ഒരു പാഠമാണ് പോലീസിന്റെ നടപടിയെന്ന് മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ പറഞ്ഞു.
Discussion about this post