മലപ്പുറം: കേരളത്തില്‍ ദുരഭിമാനക്കൊല വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച യുവാവ് ഇതരമതസ്ഥനായിന്റെ പേരില്‍ സ്വന്തം പിതാവ് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് പെണ്‍കുട്ടി രംഗത്ത്. തന്നെയും ഭര്‍ത്താവിനേയും വധിക്കാനായി കുടുംബാംഗങ്ങള്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നതായി സംശയിക്കുന്നുവെന്നാണ് വേങ്ങര ഊരകം സ്വദേശി നസ്ല ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 12നായിരുന്നു നസ്ലയും വിവേകും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നസ്ലയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെങ്കിലും ഇത് കേസായി മാറിയതോടെ തിരികേ അയയ്ക്കുകയായിരുന്നു.തങ്ങള്‍ക്ക് പിരിയാനാകില്ലെന്നും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് വീട്ടുകാരോട് അപേക്ഷിച്ചെങ്കിലും വീട്ടുകാര്‍ അതിനെ എതിര്‍ത്തു….
എന്നാല്‍ കുടുംബത്തില്‍ നിന്നും എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും മതം മാറാന്‍ തങ്ങള്‍ തയാറല്ല എന്ന് ദമ്പതികള്‍ നിലപാടെടുക്കുകയും ചെയ്തു. ഇപ്പോള്‍ വിദേശത്ത് ജോലിയുള്ള നസ്ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് വധഭീഷണി മുഴക്കുന്നുവെന്ന് ഇരുവരും പറയുന്നു. ദമ്പതികളേയും വിവേകിന്റെ അച്ഛനേയും കൊല്ലേണ്ടത് തന്റെ ആവശ്യമാണെന്നും അബ്ദുല്‍ ലത്തീഫ് ഫോണ്‍ സന്ദേശം അയച്ചിരുന്നു. വിവേകിന്റെ പിതാവിന്റെ ഫോണിലേക്കാണ് സന്ദേശം അയച്ചത്. ലത്തീഫ് അയച്ച ഭീഷണി സന്ദേശം ദമ്പതികള്‍ പോലീസിന് കൈമാറിയിരുന്നു. ‘നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയാറായാണു വരുന്നത്. നേരിട്ടു മുട്ടാന്‍ തയാറായിക്കോ ‘ എന്നാണ് സന്ദേശത്തിലൂടെ അറിയിച്ചത്. ഇതിനായി അമ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു എന്നാണു മനസ്സിലാക്കുന്നത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
മകളെ തട്ടികൊണ്ടുപോയ വീട്ടുകാര്‍ തുടര്‍ന്ന് ഇവളെ തമിഴ്നാട്ടില്‍ എത്തിച്ച ശേഷം മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. കേസ് ആയതോടെയാണ് നസ്ലയെ വീട്ടുകാര്‍ കോടതിയില്‍ ഹാജരാക്കിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്ലയ്ക്ക് കോടതി അനുമതി നല്കി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അടക്കമുള്ളവര്‍.
Discussion about this post