കോഴിക്കോട്: കൂടത്തായിയില്‍ എല്ലാവരും കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും. രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് യോഗം ചേരുന്നത്.
മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്ജന്മാര്, ഫോറന്‍സിക് സര്ജന്മാര്, ജനറല്‍ മെഡിസിന് വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പിലെ വിദഗ്ദര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥരും യോഗതത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post