കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണവിധേയനാണ് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. അഴിമതിയില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് ഇതില്‍ അഞ്ച് കോടിരൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തയറാണെന്നും വിജിലന്‍സ് വ്യക്തമാക്കി.
Discussion about this post