കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരുന്നതാണ് ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയ്ക്കായി. വ്യാഴാഴ്ച രാവിലെ പത്തരയോടെ വിധി അറിയാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിരവധി പേര്‍ പതിവുപോലെ പ്രവചനങ്ങള്‍ നിരത്തി.
അതില്‍, സുപ്രീംകോടതി വിധി അച്ചട്ടായി പ്രവചിച്ച യുവാവിന്റെ കുറിപ്പ് വൈറായിരിക്കുകയാണ്. അണുവിട തെറ്റാതെയുള്ള ഹരി കൃഷ്ണന്‍ എന്നയാളുടെ പ്രവചനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.
വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നുമായിരുന്നു ഹരി കൃഷ്ണന്റെ പോസ്റ്റ്. ഇന്നലെ വൈകുന്നേരമാണ് ഹരികൃഷ്ണന്‍ പ്രവചനം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ,
”എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….
1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.
2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…
വിധി പുനഃപരിശോധനക്ക് വിട്ടതിനാല്‍ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…
സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാല്‍ നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമര്‍….
എന്തായാലും പിണറായിക്ക് പണി തന്നെ….”
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്.
അതേസമയം, വിധി അച്ചട്ടായതിന് അഭിനന്ദന പ്രവാഹമാണ് ഹരികൃഷ്ണന്. കൂടാതെ
പ്രവചന സിംഹമെന്നൊക്കെ വിളിച്ചുള്ള കമന്റുകളും രഞ്ജന്‍ ഗൊഗോയുടെ വ്യാജനാണോയെന്നും ചിലര്‍ ചോദിക്കുന്നു.
Discussion about this post