ഇടുക്കി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി എംഎം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോകാറില്ലെന്നും മന്ത്രി പ്രതികരിച്ചു. വിശ്വാസികളോ വിശ്വാസി അല്ലാത്തവരോ ദർശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് എടുക്കുമെന്നും മന്ത്രി സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചു.
ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും വിശ്വാസം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ബഡായി പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി വന്നയുടനെ നിയമനിർമ്മാണം നടത്തുകയാണെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി മോഡിയും ബിജെപിയും നാടകം കളിക്കുന്നു എന്നും എംഎം മണി പറഞ്ഞു.
Discussion about this post