കോഴിക്കോട്: ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ മലകയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ബിന്ദു അമ്മിണി.
ശബരിമലക്കേസില്‍ വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാര്‍ഹമാണ്. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് സംഘപരിവാര്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
യുവതി പ്രവേശനമാകാം എന്ന സുപ്രീംകോടതിയുടെ പഴയ വിധിക്ക് പിന്നാലെ ശബരിമലയില്‍ ബിന്ദു ദര്‍ശനം നടത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Discussion about this post